Archives

ഫ്രീഡം പരേഡ്‌; ഗതാഗതക്രമീകരണം

2009, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

കണ്ണൂര്‍: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പോപുലര്‍ഫ്രണ്ട്‌ നടത്തുന്ന പരേഡിനും പ്രകടനത്തിനുമുണ്ടാവുന്ന ഗതാഗതകുരുക്ക്‌ ഒഴിവാക്കാന്‍ സംഘാടക സമിതി-പോലിസ്‌ ധാരണയായി.
ഡോ. അംബേദ്‌കര്‍ നഗറില്‍(മുനിസിപ്പല്‍ സ്‌റ്റേഡിയം) നിന്നാരംഭിക്കുന്ന പരേഡ്‌ റോഡിന്റെ വലതു വശം ചേര്‍ന്ന്‌്‌ ട്രാഫിക്‌ പോലിസ്‌ സ്‌റ്റേഷന്‍- ടൗണ്‍ സ്‌ക്വയര്‍- കാല്‍ടെക്‌സ്‌ ജങ്‌ഷന്‍- എസ്‌.എന്‍ തിയേറ്റര്‍- താവക്കര ജങ്‌ഷന്‍- ടൗണ്‍ പോലിസ്‌ സ്‌റ്റേഷന്‍ വഴി സ്‌റ്റേഡിയത്തില്‍ പ്രവേശിക്കും.
കാസര്‍കോഡ്‌ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ എ.കെ.ജി ആശുപത്രിക്കു സമീപം പാമ്പന്‍ മാധവന്‍ റോഡില്‍ പാര്‍ക്ക്‌ ചെയ്യണം. കോഴിക്കോട്‌ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ര്‍ തായത്തെരു റോഡില്‍ പാര്‍ക്ക്‌ ചെയ്യണം. മലപ്പുറം ജില്ലയില്‍ നിന്നു വരുന്ന വാഹനങ്ങള്‍ ട്രെയിനിങ്‌ സ്‌കൂളിനു പിന്‍വശവും വയനാട്‌, പാലക്കാട്‌ ജില്ലകളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ സ്റ്റേഡിയത്തിനു മുന്‍വശവും കാഡറ്റുകളുടെ മുഴുവന്‍ വാഹനങ്ങളും സ്റ്റേഡിയത്തിന്റെ കിഴക്കു വശവും പാര്‍ക്ക്‌ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ 9446648370 എന്ന നമ്പറില്‍ ലഭിക്കും.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ